കുവൈറ്റിൽ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് 6 മരണം

0
18

കുവൈറ്റ്: രാജ്യത്ത് പുതിയതായി നിർമ്മിക്കുന്ന റസിഡൻഷ്യൽ മേഖലയില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം. നേപ്പാൽ സ്വദേശികളായ നിര്‍മ്മാണ പ്രവർത്തകരാണ് മരിച്ചത്. മുത്ലയിലെ റസിഡന്‍ഷ്യൻ മേഖലയില്‍ ഒരു ചൈനീസ് കമ്പനിക്കാണ് നിർമ്മാണ ചുമതല. അഴുക്കുചാലിനായുള്ള മാൻഹോളും പൈപ്പും സ്ഥാപിക്കുന്നതിനുള്ള പണി പുരോഗമിക്കുന്നതിനിടെ മണ്ണും കരിങ്കൽ പാളികളും തൊഴിലാളികൾക്ക് മേൽ പതിക്കുകയായിരുന്നു.

പത്ത് പേരാണ് അപകടത്തിൽപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.റാന അൽ ഫാരിസ് അറിയിച്ചു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി ഉത്താരവാദിത്തരാഹിത്യം കാണിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സ്ഥലം സന്ദർശിച്ചശേഷം അവർ വ്യക്തമാക്കി.