70 വയസ് കഴിഞ്ഞവരുടെ ഇഖാമ പുതുക്കി നൽകില്ല; പുതിയ തീരുമാനവുമായി കുവൈറ്റ്

0
16

കുവൈറ്റ്: എഴുപത് വയസു കഴിഞ്ഞവരുടെ ഇഖാമ ഇനി മുതൽ പുതുക്കി നൽകില്ല. കുവൈറ്റ് മാൻപവർ അതോറിറ്റി ഇത് സംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ ആരംഭിച്ചതായി ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചാണ് റിപ്പോർട്ടുകള്‍ പുറത്തു വരുന്നത്. ഏത് തൊഴിൽ മേഖലയിൽ പെട്ട ആളുകളായാലും അവർക്ക് പുതിയ തീരുമാനം ബാധകമാകും.

നേരത്തെ അറുപത് വയസ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നൽകില്ലെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്നിത് മാൻപവർ അതോറിറ്റി തള്ളിയിരുന്നു. പക്ഷെ ഭാവിയിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമോ എന്ന് പറയാനാവില്ലെന്നും അന്ന് അതോറിറ്റി വക്താവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 70 വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കി നൽകില്ലെന്ന റിപ്പോർട്ടെത്തുന്നത്.

എന്നാൽ ഇവർക്ക് റെസിഡൻസ് അഫേഴ്സ് വിഭാഗത്തിന്റെ നിബന്ധനകള്‍ പാലിച്ച് അവരുടെ റെസിഡൻസ് പെർമിറ്റ് വിസ ഫാമിലി വിസ ആയി ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.