കുവൈറ്റ്: ഗാര്‍ഹിക തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കി കുവൈറ്റ്. രാജ്യത്തെ മുഴുവൻ ഗാര്‍ഹികത്തൊഴിലാളികള്‍ക്കും ബാധകമായ പുതിയ കരാര്‍ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
കരാറിലെ സുപ്രധാന വ്യവസ്ഥകൾ
തൊഴിലാളിക്ക് മതിയായ ജീവിതസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുയോജ്യമായ താമസം , ഭക്ഷണം വസ്ത്രം, എന്നിവ നല്‍കാന്‍ വീട്ടുടമ ബാധ്യസ്ഥനായിരിക്കും.
രോഗാവസ്ഥയില്‍ മതിയായ ചികിത്സ നല്‍കണം
തൊഴിലാളിയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് വീട്ടുടമ വഹിക്കണം
ഓരോ മാസാവസാനവും തൊഴിലാളിയുടെ ശമ്പളം കൈമാറി ശമ്പള റസീതില്‍ തൊഴിലാളിയുടെ ഒപ്പ് വാങ്ങി സൂക്ഷിക്കണം
പ്രതിദിനം 12 മണിക്കൂറില്‍ അധികം ജോലി പാടില്ല
ഓരോ 5 മണിക്കൂറിലും ഒരു മണിക്കൂറില്‍ കുറയാത്ത വിശ്രമ സമയം അനുവദിക്കണം
രാത്രിയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ വിശ്രമം അനുവദിക്കണം
ആഴ്ചയില്‍ ഒരു ദിവസം വാരാന്ത്യ അവധിയും വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോട് കൂടിയുള്ള അവധിയും നൽകണം
കരാര്‍ കാലയളവിന്റെ അവസാനത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ വേതനത്തിന് തുല്യമായ ആനുകൂല്യങ്ങളും നൽകണം