കൊറോണ ഭീതി: വിദേശങ്ങളിലുള്ള പൗരമന്മാരോട് മടങ്ങിവരാൻ അഭ്യർഥിച്ച് കുവൈറ്റ്

0
17

കുവൈറ്റ്: കൊറോണ വൈറസ് ഭീതി പടർത്തി വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്തുള്ള സ്വദേശി പൗരന്മാരോട് മടങ്ങി വരാൻ അഭ്യര്‍ഥിച്ച് കുവൈറ്റ്. ‘വിദേശത്തുള്ള കുവൈറ്റി പൗരന്മാർ എത്രയും വേഗം മടങ്ങിയെത്തണ്. അതുപോലെ തന്നെ അടിയന്തിര സാഹചര്യമല്ലെങ്കിൽ പൗരന്മാർ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കരുതെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

വൈറസ് വ്യാപ‌നം പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായുള്ള മുൻകരുതലായാണ് ഇത്തരം നിയന്ത്രണങ്ങളെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയുള്ള കരുതൽ നടപടികളാണിതെന്നാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലാഹ് വ്യക്തമാക്കിയത്.

കുവൈറ്റിൽ ഇതുവരെ 45 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുത‌ൽ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും ഇവിടെ നിന്നു തന്നെയാണ്. അതുകൊണ്ട് തന്നെ കർശന നിയന്ത്രണങ്ങളാണ് രാജ്യം ഏർപ്പെടുത്തിയിരിക്കുന്നത്.