ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ അധ്യാപിക മരിച്ചു. ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശിയായ ഫൗസിയ ഇഖ്തിദാർ (49) ആണ് മരിച്ചത്. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവും ഇതേ സ്കൂളിൽ കായികാധ്യാപകനുമായ ഖമറുൽ ഹസൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഖബറടക്കം ജിദ്ദയിൽ തന്നെ നടക്കും. സൈദ് ഫൈസുൽ ഹസൻ, സൈദ് ഫാരിസുൽ ഹസൻ എന്നിവർ മക്കളാണ്. ഡൽഹിയിൽ പഠിക്കുകയായിരുന്ന ഇവർ മാതാവിന്റെ മരണവിവരം അറിഞ്ഞ് ജിദ്ദയിലെത്തിയിട്ടുണ്ട്.