കുവൈറ്റ് : 2019 – 2020 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ജഹ്‌റ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രബീഷ്. ബി – പ്രസിഡണ്ട്, അനൂപ് കുമാർ – വൈസ് പ്രസിഡണ്ട്, സിബി ഉള്ളാട്ടിൽ – സെക്രട്ടറി, റിജോ കുന്നുമ്മൽ – ജോയന്റ് സെക്രട്ടറി, ബാസിത് ബിൻ ഹമീദ് – ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ജഹ്‌റ ഏരിയ പ്രതിനിധികളായി റിഷി ജേക്കബ്, ജാവേദ് ബിൻ ഹമീദ്, ഷംസുദ്ധീൻ.ടി.കെ, ഫൈസൽ.കെ എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.
മഹിളാവേദി ജഹ്‌റ ഏരിയ ഭാരവാഹികളായി മിസ്‌ന ഫൈസൽ – പ്രസിഡണ്ട്, ഏഞ്ചൽ സാറ – സെക്രട്ടറി, ജോഷ്‌മ സെബാസ്റ്റ്യൻ – ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ജഹ്‌റ ഏരിയ പ്രതിനിധികളായി ഫിനു ജാവേദ്, അശ്വതി കൃഷ്ണ എന്നിവരെയും തെരഞ്ഞെടുത്തു.
റിഗ്ഗയ് സിംഫണി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ ആക്ടിങ് പ്രസിഡണ്ട് ബാസിത് ബിൻ ഹമീദ് അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഷൈജിത്ത്.കെ യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ഗിരീഷ് ബാബു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.