കുവൈറ്റിൽ പത്ത് പേർക്കു കൂടി കൊറോണ: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 56 ആയി

0
29

കുവൈറ്റ്: രാജ്യത്ത് പുതിയതായി പത്ത് കൊറോണ കേസ് കൂടി സ്ഥിരീകരിച്ചു. കുആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബുധാനിയാ അൽ മുദ്‌ദഹഫും വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 56 ആയി. ഇറാനിൽ നിന്നെത്തിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച എല്ലാവരെയും ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണ് എല്ലാവരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് 19 വ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ എല്ലാ ദിവസവും വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിശദീകരിക്കുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകതെയിരിക്കാനും ആശങ്ക ഒഴിവാക്കാനുമാണിത്. രോഗബാധിതരെയും വൈറസ് ബാധ സംശയിക്കുന്നവരെയുമെല്ലാം ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പരിചരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.