കോവിഡ് 19: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 15 രാജ്യങ്ങൾക്ക് സൗദിയുടെ വിലക്ക്

0
24

റിയാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒൻപത് രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി സൗദി. ഗൾഫ് രാജ്യങ്ങളും ഇതിൽ ഉൾപ്പെടും. കര-കടൽ-വ്യോമ മാർഗം വഴിയുള്ള ഗതാഗത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ചൈന കൂടാതെ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ലെബനാന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, ഒമാൻ, ഫ്രാൻസ്, ജർമനി, തുർക്കി, സ്പെയിൻ എന്നീ രാജ്യങ്ങൾക്കാണ് യാത്രാ വിലക്ക്. സൗദിയിലുള്ള സ്വദേശികള്‍ക്കോ ഈ രാജ്യങ്ങളിലേക്ക് പോകാനോ അവിടെയുള്ളവർക്ക് ഇവിടെയെത്താനോ അനുമതിയില്ല.

കൊറോണ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ ആശങ്കയിലാണ്. മിക്ക രാജ്യങ്ങളിലും സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു. യാത്രാവിലക്കുകളും നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. കൊറോണ ഭീതിയിൽ സൗദി നേരത്തെ തന്നെ കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങളുമായുള്ള റോഡ് ഗതാഗതം നിരോധിച്ചിരുന്നു.

സൗദിയിൽ ഇതുവരെ 15 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.