കൊറോണ മുക്ത സർട്ടിഫിക്കറ്റ് വേണം: നാടുകടത്തപ്പെട്ട പ്രവാസികളെ സ്വീകരിക്കാൻ മടിച്ച് ഇന്ത്യ

0
30

കുവൈറ്റ്: നിയമലംഘനത്തിന്റെ പേരിൽ കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ സ്വീകരിക്കാൻ മടിച്ച് ഇന്ത്യ. താമസ നിയമലംഘനം അടക്കമുള്ള കുറ്റങ്ങളിൽ നാടു കടത്തപ്പെട്ട ഇന്ത്യക്കാർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി നാട്ടിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു. എന്നാൽ ആദ്യ വിമാനത്തിന് ഇന്ത്യ അനുമതി നിഷേധിച്ചതോടെ രണ്ടാമത്തെ വിമാനവും യാത്ര റദ്ദാക്കുകയായിരുന്നു.

ഓരോ യാത്രക്കാർക്കും കൊറോണ മുക്ത സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.