ഫാമിലി വിസ ഓൺലൈൻ വഴി പുതുക്കന്‍ സൗകര്യം ഒരുക്കാൻ കുവൈറ്റ്

0
26

കുവൈറ്റ്: റെസിഡൻസ് പെർമിറ്റ് വിസ ഓണ്‍ലൈൻ വഴി പുതുക്കാൻ സൗകര്യം ഒരുക്കാൻ കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നു വരികയാണെന്നും ആ ആഴ്ചയോ അല്ലെങ്കിൽ അടുത്ത ആഴ്ചയോട് കൂടിയോ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് കുവൈറ്റ്. സർക്കാർ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സാഹചര്യത്തിൽ വിസ പുതുക്കൽ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങൾ അവതാളത്തിലായ സാഹചര്യത്തിലാണ് ഓൺലൈന്‍ സംവിധാനം ഒരുക്കുന്നതെന്നാണ് സൂചന.

ഓൺലൈനിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കർഫ്യു കാലാവധിക്ക് ശേഷം സിവില്‍ ഐഡികൾ കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്.