കോവിഡ് 19: യുഎഇയിൽ രോഗബാധിതരിൽ കൂടുതലും ചെറുപ്പക്കാർ

0
22

ദുബായ്: യുഎഇയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ കൂടുതലും ചെറുപ്പക്കാരെന്ന് ആരോഗ്യവകുപ്പ്. വിവിധ പ്രായത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായെടുക്കുന്നുണ്ടെങ്കിലും പോസിറ്റീവ് കേസുകളിൽ കൂടുതലും 22 നും 44നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പ്രായമായവരെയാണ് കോവിഡ് അപകടകമായി ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും ചെറുപ്പക്കാരിൽ വൈറസ് ബാധിതർ കൂടുന്നത് ആരോഗ്യവിദഗ്ധരിൽ ആശങ്കയും ഉയർത്തിയിട്ടുണ്ട്. പ്രതിരോധ ശേഷി കൂടുതല്‍ ഉള്ളതിനാൽ ഇവർ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ട്.

വിവിധ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് യുഎഇയില്‍ 2,20,000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.