മസ്കറ്റ്: രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലിരുന്ന 72കാരനായ സ്വദേശിയാണ് മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്ത് ഇന്ന് 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 192 ആയി. ഇതിൽ 34 പേര്‍ രോഗമുക്തരായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്..