കോവിഡ് 19: മലയാളി യുവാവ് സൗദിയിൽ മരിച്ചു

0
23

റിയാദ്: കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് (28) ആണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ്നാസിന്റെ വിവാഹം. രണ്ട് മാസത്തെ അവധിക്ക് ശേഷം മാർച്ച് പത്തിനാണ് സൗദിയിലേക്ക് മടങ്ങിയെത്തിയത്.

വന്നു കുറച്ചു നാളുകൾക്ക് ശേഷം പനിയുണ്ടായെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. തുടക്കത്തിൽ തന്നെ ചികിത്സ തേടാഞ്ഞതെന്നാണ് യുവാവിന്റെ നില വഷളാക്കിയതെന്നാണ് കരുതപ്പെടുന്നത്. കൂടെയുള്ളവർക്കാർക്കും കൊറോണ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വൈറസ് ബാധയും സംശയിച്ചില്ല. എന്നാൽ പനി മൂർച്ഛിച്ചതോടെ റിയാദിലെ ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നു ദിവസം മുമ്പാണ് ഷബ്നാസിന് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സമ്മതപ്രകാരം ഖബറടക്കം സൗദിയിൽ തന്നെ നടക്കും. ഓട്ടോ ഡ്രൈവറായ മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്. ഭാര്യ ഷഹനാസ്.