ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 161 പേർക്ക്; കുവൈറ്റിൽ വൈറസ് ബാധിതരുടെ എണ്ണം 1000 കഴിഞ്ഞു

0
25

കുവൈറ്റ്: ഇന്ന് 160 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് 1154 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ രോഗമുക്തരായ 133 പേർ കഴിഞ്ഞാൽ നിലവിൽ 1020 പേരാണ് ചികിത്സയിൽ തുടരുന്നത്.

ചികിത്സയിലുള്ളതിൽ 26 പേർ ഐസിയുവിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവതിൽ 102 പേർ ഇന്ത്യക്കാരാണ്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.