ഉയർന്ന വിലയ്ക്ക് മാസ്ക്-ഗ്ലൗസ് വിൽപ്പന: ഇന്ത്യക്കാരൻ അറസ്റ്റിൽ

0
25

കുവൈറ്റ്: ഓൺലൈൻ വഴി ഉയർന്ന വിലയ്ക്ക് മാസ്കും ഗ്ലൗസും വിറ്റ ഇന്ത്യക്കാരൻ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു ഇയാളുടെ വിൽപ്പന. മാർക്കറ്റ് വിലയെക്കാൾ മൂന്നിരട്ടിയോളം വില കൂട്ടിയായിരുന്നു വിൽപ്പന.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും പെട്ടിക്കണക്കിന് മാസ്കുകളും ഗ്ലൗസുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി അറസ്റ്റ് ചെയ്ത ആളെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.