ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി) – കുവൈറ്റ് ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന്റെ ഒമ്പതാമത് ജേതാവിനെ കണ്ടെത്തുന്നതിനായുള്ള ജൂറിയെ തെരെഞ്ഞെടുത്തു. പ്രശസ്ത ഗാനരചയിതാവും, സംവിധായകനുമായ ബാലുകിരിയത് ചെയർമാനായിട്ടുള്ള ജൂറിയിൽ കഥാകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര, സാഹിത്യകാരനും, സംവിധായകനുമായ പ്രമോദ് പയ്യന്നൂർ എന്നിവരും അംഗങ്ങളാണ്.
സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖപ്രതിഭകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രശസ്തി പത്രവും, ശിൽപ്പവും, ഇരുപത്തയ്യായിരം (Rs.25,000/-) രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്കാര ജേതാവിനെ സെപ്റ്റംബർ അവസാനവാരത്തിൽ പ്രഖ്യാപിക്കുന്നതാണ്.