എൻ കെ പ്രേമചന്ദ്രൻ എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസ്.

0
31

ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാല വൈസ് ചാൻസലര്‍ നിയമനം സംബന്ധിച്ച ആരോപണത്തിൽ എൻ കെ പ്രേമചന്ദ്രൻ എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം നടത്തിയ ആരോപണത്തിൽ തൻ്റെ പേര് ‘അനാവശ്യമായി’ പരാമര്‍ശിച്ചു എന്നാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായ മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.