422 പുതിയ കോവിഡ് കേസുകൾ

0
19

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 422 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 141217ആയി. 6313 രോഗികളാണ് ഇതിനോടകം ആശുപത്രിയിൽ ചികിത്സതേടിയത്.
ഇതിനിടെ കുവൈത്തിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം 24 മണിക്കൂറിനിടെ 626 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു. .