കസ്റ്റംസ് ക്ലിയറൻസ് സേവനങ്ങൾക്ക് ഏകജാലക സംവിധാനം

0
30

കുവൈത്ത് സിറ്റി:കുവൈറ്റിൽ കമ്പനികളുടെ കസ്റ്റംസ് ക്ലിയറൻസ് സേവനങ്ങൾക്ക് ഏകജാലക സംവിധാനം നിലവിൽ വരുന്നു. പ്രവർത്തനങ്ങളുടെ സുതാര്യതയ്ക്കും ഏകോപന മികവിനുമായി കേന്ദ്ര കാര്യാലയവും ആരംഭിക്കുമെന്ന് ജനറൽ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജമാൽ അൽ ജലാവി അറിയിച്ചു. 23 സേവനങ്ങൾ ഒന്നിപ്പിച്ചു കൊണ്ടുള്ള ഓൺലൈൻ പോർട്ടലാണ് നിലവിൽ വരിക. പോർട്ടൽ നിലവിൽ വരുന്നതോടെ കമ്പനികൾക്ക് ഉത്പന്നങ്ങളുടെ അന്വേഷണവും ട്രാക്കിങ്ങും ഏറെ ലളിതമാവും.
കുവൈത്തിനെ ബിസിനസ് സൗഹൃദ രാജം ആക്കുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഇത് . കര,കടൽ,വ്യോമ അതിർത്തികൾ വഴിയുള്ള കസ്റ്റംസ് സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ആകുന്നതോടെ അധികൃതർക്കും നിരീക്ഷണവും ഏകോപനവും എളുപ്പമാകും