വാഹന നിറം മാറ്റാൻ മുൻകൂർ അനുമതി വേണം

0
25

കുവൈത്ത് സിറ്റി:കുവൈത്തിലെ വാഹനങ്ങളുടെ നിറം മാറ്റുന്നതിന് ഇനി പുതിയ മാനദണ്ഡങ്ങൾ പാലിക്കണം. ജനറൽ ട്രാഫിക് വകുപ്പാണ് ഇത് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ ഇറക്കിയിരിക്കുന്നത്. വാഹന നിറങ്ങൾ മാറ്റ് ഗ്ലോസി വിഭാഗങ്ങളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശങ്ങൾ. ഇതനുസരിച്ച് വാഹന നിറം മാറ്റുന്നതിന് സാങ്കേതിക പരിശോധന വിഭാഗത്തിലെ ഇൻഫർമേഷൻ ആൻഡ് ഇൻറർനാഷണൽ സ്റ്റാൻഡേർഡ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. അതേസമയം സർക്കാർ, സുരക്ഷാ മേഖലകളിലെ വാഹനങ്ങളുമായോ ആംബുലൻസ് അഗ്നിശമനസേന വാഹനങ്ങളുമായോ സാമ്യം ഉണ്ടാവാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വാഹനത്തിന് നിറം മാറ്റുന്നതിനായി ട്രാഫിക് വകുപ്പിൽ അപേക്ഷാഫോം നൽകണം പ്രാഥമിക അനുമതി നേടുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിലെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് ഡിപ്പാർട്ട്മെൻറ് സാങ്കേതിക പരിശോധന വിഭാഗത്തിന് മുൻപിൽ വാഹനം ഹാജരാക്കണം. വാഹനത്തിന് പുതിയ നിറം നൽകിയ ശേഷം ഇത് ഇൻഷുറൻസ് രേഖകളിലും വ്യക്തമാക്കണം. അതോടൊപ്പം കമ്പ്യൂട്ടറിൽ ശേഖരിച്ച വാഹന വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനായി സാങ്കേതിക പരിശോധന വിഭാഗത്തിലും ഇൻറർനാഷണൽ സ്റ്റാൻഡേർഡ് വകുപ്പിലും വാഹനം ഹാജരാക്കണം.