‘കുവൈത്ത് ജനാധിപത്യ മാതൃക അനുകരിക്കുകപ്പെടേണ്ടത്’

0
23

കുവൈത്ത് സിറ്റി: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത് കുവൈറ്റ് ജനാധിപത്യത്തെ പൂർത്തീകരിക്കുന്ന ഒരു ദേശീയ കടമയാണെന്ന് ഫർവാനിയ ഗവർണർ ഷെയ്ക്ക് മിഷാൽ ആൽ ജാബർ അൽ അബ്ദുല്ല അൽ സബാഹ് പറഞ്ഞു. അനുകരിക്കപ്പെടേണ്ട മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ നേരിട്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കൊറോണ ബാധിതരായ കുവൈത്ത് വംശജർ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിലും കോവിഡ് രോഗികൾക്കായി ഓരോ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഷ്ളോനിക്ക് എന്ന മൊബൈൽ ആപ്പ് വഴി കോറൈൻറനിൽ കഴിയുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുമതി വാങ്ങാം. പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ അല്ലാതെ കോവിഡ് രോഗികൾ മാസ്ക് അഴിക്കരുത് എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.