സുരക്ഷ ക്രമീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

0
21

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി ഷൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. ആരോഗ്യ പ്രതിസന്ധിയും സുരക്ഷാ മുൻ ക്രമീകരണങ്ങളും കാരണം മുൻവർഷങ്ങളേക്കാൾ ഏറെ വ്യത്യസ്തമായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈറ്റ് ജനതയുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഈ ഭരണഘടനാ നടപടിക്രമത്തെക്കുറിച്ച് തനിക്ക് ലഭിച്ച റിപ്പോർട്ടുകളിൽ സന്തുഷ്ടനാണ് എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിലും ആരോഗ്യ ആവശ്യകതകൾ പാലിച്ച് കനത്ത പോളിംഗ് പ്രതീക്ഷിക്കുന്നു, കൂടാതെ ഫലങ്ങൾ പ്രഖ്യാപിച്ചതിനുശേഷം ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.