കുവൈത്ത് സിറ്റി: യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ പിസിആർ പരിശോധന എന്ന വാഗ്ദാനവുമായി ജസീറ എയർലൈൻസ്. ഒരാൾക്ക് 22 ദിനാർ ആണ് പരിശോധനയ്ക്കാവുക. ജറല്ല ജർമൻ സ്പെഷലൈസ്ഡ് ക്ലിനികുമായി സഹകരിച്ച് ആണിത്. ജറല്ലയ്ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരമുണ്ട്. ജസീറ എയർലൈൻസിൽ റിസർവേഷൻ നടത്തുമ്പോൾ ഓൺലൈനായോ അതോ നേരിട്ട് കാൾ സെൻററിൽ വിളിച്ചോ പരിശോധനയ്ക്ക് വേണ്ട അപ്പോയിൻമെൻ്റ് എടുക്കാവുന്നതാണ്. ടിക്കറ്റ് റിസർവേഷനും പിസിആർ പരിശോധനയ്ക്ക് ബുക്ക് ചെയ്യുന്നതിനുമായി ജസീറ എയർവെയ്സിൻ്റെ വെബ് സൈറ്റിലോ കോൾ സെൻറർ നമ്പറായ 177 ലോ വിളിച്ച് ബുക്ക് ചെയ്യാം