ഇന്ത്യക്കാരനും ബംഗ്ലാദേശ് സ്വദേശിയും കൊള്ളയടിക്കപ്പെട്ടു

0
23

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസിയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതായി പരാതി. 37 വയസ്സുകാരനായ പ്രവാസിയാണ് സൽഹിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാറിലെത്തിയ രണ്ടംഗസംഘം ബലപ്രയോഗത്തിലൂടെ കാറിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് കവർച്ച നടത്തിയതായാണ് ആരോപണം. ഇയാളുടെ കയ്യിലുണ്ടായിരുന്ന 50 ദിനാറും 2 സെൽ ഫോണുകളും ആക്രമികൾ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. അതേസമയം സമാനമായ മറ്റൊരു പരാതിയും സൽഹിയ പോലീസ് സ്റ്റേഷനിൽ ലഭിച്ചതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബംഗ്ലാദേശ് സ്വദേശിയെ അജ്ഞാത സംഘം കുവൈറ്റ് നഗരത്തിൽ കൊള്ളയടിച്ചതായാണ് പരാതി. അജ്ഞാതരായ 3 അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചതായും പത്രം റിപ്പോർട്ട് ചെയ്തു.
കാറിലെത്തിയ സംഘമാണ് ഇയാളെയും ആക്രമിച്ച്
165 ദിനാർ കവർച്ച ചെയ്തത്.