കുവൈത്ത്സിറ്റി: അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കുവൈത്തിലെ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. പകൽ 18 ഡിഗ്രി സെൽഷ്യസ്മുതൽ 21 ഡിഗ്രി വരെ ആയിരിക്കും താപനില, രാത്രിയിൽ ഇത് പരമാവധി താഴ്ന്ന് 9 ഡിഗ്രിയിലെത്തും.ഇത് ഏകദേശം 15 ദിവസം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അദൽ അൽ മർസൂക്ക് പറഞ്ഞു. ഈ മാസം അവസാന ആഴ്ച വരെ മഴയ്ക്ക് സാധ്യതയില്ല,
അതേസമയം ഈ മാസം 22 ചൊവ്വാഴ്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.