കബദിൽ വൻ വ്യാജമദ്യ വേട്ട

0
26

കുവൈത്ത് സിറ്റി: കുവൈത്തിലെ കബദിൽ വൻ വ്യാജമദ്യ വേട്ട. കബാദ് പ്രദേശത്ത് മദ്യ ഫാക്ടറി നടത്തുന്ന ഏഷ്യൻ വംശജരാണ് അറസ്റ്റിലായത്. വ്യാജമദ്യം ഉത്പാദിപ്പിക്കുകയും പ്രാദേശിക വിപണിയിൽ ഇത് ഇറക്കുമതി ചെയ്ത വിദേശ മദ്യമെന്ന വ്യാജേന വിൽക്കുകയുമായിരുന്നു. നിരവധി പരാതികളാണ് പോലീസിന് ഇതുസംബന്ധിച്ച് ലഭിച്ചത്. നിയമപരമായ അനുമതി ലഭിച്ചശേഷം പോലീസ് നടത്തിയ വ്യാപക റെയ്ഡിഡിൽ നിരവധിപേർ അറസ്റ്റിലായി. നിർമാണ വസ്തുക്കൾ, വാറ്റിയെടുക്കൽ ഉപകരണങ്ങൾ, ബോട്ടിൽ ക്യാപ് സീലിംഗ് മെഷീൻ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു