കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു

0
23

കുവൈത്ത്‌ സിറ്റി : കൊറോണ പ്രതിരോധ വാക്സിന് വേണ്ടി ആരോഗ്യ മന്ത്രാലയം ആരംഭിച്ച സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു .
മൂന്നു ദിവസം മുമ്പാണു സൈറ്റ് പ്രവർത്തനമാരംഭിച്ചത്എന്നാൽ ഇതിനോടകംതന്നെ സ്വദേശികളും വിദേശികളുമായ നിരവധി പേരാണു പേരു രജിസ്റ്റർ ചെയ്ത്‌.അമേരിക്കയിലെ ഫൈസർ മരുന്നു നിർമ്മാണ കമ്പനി പുറത്തിറക്കുന്ന വാക്സിൻ അടുത്ത ദിവസങ്ങളിൽ തന്നെ രാജ്യത്ത്‌ എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്‌.വാക്സിനു ലോകാരോഗ്യ സംഘടനയുടെയും യു.എസ്‌. ഫൂഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്മിനിസ്റ്റ്രേഷന്റെയും അംഗീകാരം ലഭിച്ചാൽ മാത്രമേ ഇവ രാജ്യത്ത്‌ ഇറക്കുമതി ചെയ്യുള്ളൂ എന്ന് കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അടിയന്തിര ഘട്ടത്തിൽ വാക്സിൻ ഉപയോഗിക്കുന്നതിനു കഴിഞ്ഞ ദിവസം എഫ്എഡി അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനു കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്. മിഷിരിഫ്‌ ഫെയർ ഗ്രൗണ്ട്, അഹമദി, ജഹറ എന്നിവിടങ്ങളിൽ വാക്സിനേഷനായുള്ള സജജീകരണങ്ങൾ പുരോഗമിക്കുന്നു. പ്രതിദിനം പതിനായിരം പേർക്കാണു വാക്സിൻ നൽകുക.