കുവൈത്ത് സിറ്റി : ലോകോത്തര ചില്ലറവിൽപന കേന്ദ്രമായ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ നടന്ന പാചക മല്‍സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. ലുലു വേൾഡ് ഫുഡ് 2020 യുടെ ഭാഗമായി കഴിഞ്ഞ ദിവസം കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ലുലു ദജീജ് ശാഖയിൽ വെച്ചാണ് ലൈവ് പാചക മത്സരം നടന്നത് . മികച്ച പങ്കാളിത്തോടെ കഴിഞ്ഞ വര്‍ഷങ്ങളിലായി നടത്താറുള്ള പാചക മല്‍സരത്തിന്‍റെ ആദ്യ ഘട്ടങ്ങള്‍ ഓണ്‍ലൈന്നായിരുന്നു സംഘടിപ്പിച്ചത് . ഓരോ വിഭാഗത്തില്‍ നിന്നും അവസാനം തിരഞ്ഞെടുത്ത മൂന്ന് പേരായിരുന്നു ഫൈനല്‍ റൌണ്ടില്‍ പങ്കെടുത്തത്. അറബി , ഇന്ത്യൻ , ബേക്കിംഗ് പാചക മേഖലയിൽ നടന്ന മത്സരത്തിൽ സമ്മാന വിജയികൾക്ക് യഥാക്രമം 300 ദിനാർ, 200 ദിനാർ, 100 ദിനാർ എന്നീ സമ്മാന വൗച്ചറുകൾ ലഭിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലിറ്റിൽ ബേക്കേഴ്‌സ് മല്‍സരത്തില്‍ ഒന്നാം, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 150 ദിനാർ, 100 ദിനാർ,50 ദിനാർ എന്നിവയുടെ പ്രത്യേക സമ്മാനങ്ങൾ സമ്മാനിച്ചു.രാജ്യത്തെ പ്രമുഖ ഷെഫുകളും പാചക വിദഗ്ധരും അടങ്ങിയ പാനലാണ് മല്‍സരം നിയന്ത്രിച്ചത്. വിജയികള്‍ക്ക് ലുലു കുവൈത്തിന്റെയും അൽമറായിയുടെയും മാനേജ്‌മെന്‍റ് പ്രതിനിധികള്‍ സമ്മാനങ്ങൾ വിതരണം ചെയ്തു.
ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ഹാരിസ് , മറ്റു ഉന്ന്ത ഉദ്യോഗസ്ഥര്‍, അൽമറായി കമ്പിനി പ്രതിനിധികളും പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.നിരവധി വർഷമായി വിവിധ ഫുഡ്ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചു വരുന്ന ലുലു ഇക്കുറി കോവിഡിനെ തുടര്‍ന്ന് കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ പൈതൃകവും സംസ്‌കാരവും രുചിക്കൂട്ടുകളും സദാ സമയവും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ ലുലുവിന് സാധിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ പരീക്ഷയ്ക്കായി എല്ലാ മുൻകരുതൽ നടപടികളും നിർദേശങ്ങളും പാലിച്ചു വരുന്നതായും ലുലു അധികൃതര്‍ അറിയിച്ചു.