മരണമടഞ്ഞ മകനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് അമ്മ പോലീസിനെ സമീപിച്ചു

0
45

കുവൈത്ത് സിറ്റി : മരണമടഞ്ഞ മകനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് സ്വദേശിനി പോലീസിൻറെ സഹായം തേടി. ലഹരിക്ക് അടിമയായ മകൻ മരിച്ചു എന്ന് അമ്മയ്ക്ക് അപരിചിത നമ്പറിൽ നിന്ന് മൊബൈലിൽ മെസ്സേജ് ലഭിക്കുകയായിരുന്നു. തുടർന്നാണ് ഇവർ പോലീസിൻ്റെ സഹായം തേടിയത്. മകൻറെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി, തുടർന്ന് നാല് ദിവസം മുൻപ് മകൻ വീട് വിട്ടുവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മകനെയും കൂട്ടാളികളെയും ജീവനോടെ കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു എല്ലാവരും