ഫ്രാൻസിസ് മാർപാപ്പയ്ക്ക് 84-ാം പി​റ​ന്നാ​ൾ

0
24

വ​ത്തി​ക്കാ​ൻ: ക​ത്തോ​ലി​ക്കാ സ​സഭയുസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് 84-ാം പി​റ​ന്നാ​ൾ. പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെയാണ് പോപ്പ് ഫ്രാൻസിസിൻ്റെ ഈ പിറന്നാളും കടന്നു പോകുന്നത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ നവീകരണ നായകനും ലോകമെങ്ങും സ്വീകാര്യനുമാണ് ഫ്രാൻസിസ് മാർപാപ്പ .

2013 മാ​ർ​ച്ച് 14-നാ​ണ് അ​ദ്ദേ​ഹം മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മാ​ർ​ച്ച് 19-നാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണം. വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​നെ​പ്പോ​ലെ ല​ളി​ത​ജീ​വി​തം ആ​ഗ്ര​ഹി​ച്ച അ​ദ്ദേ​ഹം വി​ശു​ദ്ധ​ന്‍റെ പേ​ര് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പൗ​രോ​ഹി​ത്യ​ത്തി​ന്റെ 51-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. 1936 ഡിസംബർ 17ന് ബ്യൂനസ് ഐറിസിലാണു ജനനം. 1969 ഡിസംബർ 13ന് ഈശോസഭ വൈദികനായി തുടക്കം. 1998ൽ ബ്യൂനസ് ഐറിസ് ആർച്ച്ബിഷപ്പായി.