കുവൈത്ത് സിറ്റി: 2020 ഡിസംബർ 15 ന് നടന്ന ദേശീയ അസംബ്ലി സ്പീക്കറെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മൂന്നാം മണ്ഡലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോ. ഷെയ്ഖ അൽ ജാസ്സം പബ്ലിക് പ്രോസിക്യൂട്ടർക്ക് പരാതി നൽകി.
സോഷ്യൽ മീഡിയ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ചില എംപിമാർ പ്രസിദ്ധീകരിച്ച ബാലറ്റ് പേപ്പറുകൾ ദേശീയ അസംബ്ലി മുദ്ര വഹിക്കുന്നതായി കാണപ്പെടുന്നു, മറ്റുള്ളവയിൽ അതില്ല ഇത് സംശയാസ്പദമാണെന്ന് അൽ ജാസ്സെം പരാതിയിൽ പറയുന്നു.ഇത് ശരിയാണെങ്കിൽ മർസൂക്ക് അൽ-ഗാനിമും ബദർ അൽ ഹമീദിയും തമ്മിലുള്ള സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുമെന്നും, കാരണം ഇത് രാജ്യത്തിന്റെ ഇച്ഛാശക്തിയെ തകർക്കുന്നതാണെന്നും അവർ പറഞ്ഞു.