എം ജി എം. അലുമ്നി കുവൈത്ത് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
32
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയര്‍സെക്കന്‍‍ഡറി സ്കൂള്‍‍ അലുമ്നി വാര്‍ഷിക ജനറല്‍ ‍ബോഡി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍‍ സ്കൂളില്‍‍ വെച്ച് നടന്നു.പ്രസിഡന്റ് മോണ്ടിലി മാത്യു ഉമ്മന്റെ അധ്യക്ഷതയില്‍‍ നടന്ന യോഗത്തില്‍‍ സെക്രട്ടറി അരുണ്‍ ജോണ്‍ കോശി പ്രവര്‍‍ത്തന റിപ്പോര്‍‍ട്ടും,ട്രഷറര്‍ ജോജി.വി അലക്സ് സാമ്പത്തിക റിപ്പോര്‍‍ട്ടും അവതരിപ്പിച്ചു.അലുമ്നി രക്ഷാധികാരി കെ.എസ് വര്‍‍ഗീസ്‌ ആശംസ നേർന്ന് സംസാരിച്ചു.
2019-20 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി രക്ഷാധികാരി കെ.എസ് വര്‍ഗീസ്‌,അരുണ്‍ ജോണ്‍ കോശി(പ്രസിഡന്റ്‌),അലന്‍ ജോര്‍ജ്  കോശി (സെക്രട്ടറി),മാത്യു വി തോമസ്‌(ട്രഷറര്‍)‍,തോമസ്‌ വര്‍‍ഗീസ്‌,സൂസന്‍‍ സോണിയ മാത്യു(വൈസ് പ്രസിഡന്റുമാര്‍ ‍),ബിജു ഉമ്മന്‍‍(ജോയിന്റ് സെക്രട്ടറി),സനില്‍ ജോണ്‍ ചേരിയില്‍‍(ജോയിന്റ് ട്രഷറര്‍‍),മോണ്ടിലി മാത്യു ഉമ്മന്‍‍(എക്സ് ഒഫീഷ്യോ) എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് രെഞ്ചു വേങ്ങല്‍ ജോര്‍ജ്,അലക്സ്‌ എ ചാക്കോ,മനോജ്‌ ഏബ്രഹാം,പ്രദീപ്‌ വര്‍‍ക്കി തോമസ്‌,സുജിത് ഏബ്രഹാം,ബിനു പി വര്‍ ‍ഗീസ്‌,ബൈജു ജോസ്,ജേക്കബ്‌ചെറിയാന്‍‍,ബോബി മാത്യു,ജോര്‍‍ജി ഐസക്ക്,അനുപ് കുറിയാക്കോസ് എന്നിവരെയും ഓഡിറ്റര്‍‍മാരായി ജോജി വി അലക്സ്,സുനില്‍ ഏബ്രഹാമിനെയും തിരഞ്ഞെടുത്തു