സുധീരന് കോവിഡ്‌ സ്ഥിരീകരിച്ചു

0
22

തിരുവനന്തപുരം: മുൻ കെ പി സി സി പ്രസിഡൻറ് വി.എം സുധീരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന് പിന്നാലെയാണ് സുധീരനും കോവിഡ് പോസറ്റീവായത്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുധീരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ക്വാറന്റീനിൽ പോകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു