മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പ​ര്യ​ട​നം ഇ​ന്ന് മു​ത​ൽ

0
28

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ര്യ​ട​നം ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ കൊ​ല്ലം ജില്ലയിലും വൈ​കു​ന്നേ​രം പ​ത്ത​നം​തി​ട്ട​യിലും സ​ന്ദ​ർ​ശി​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്. പരിപാടിയിൽ നിന്ന് NSS വിട്ടു നിൽക്കും, സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് NSS താലൂക്ക് യൂണിയൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ചരിത്ര വിജയം നേടാനായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേരള പര്യടനത്തിന് ഇറങ്ങുന്നത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആണ് മുഖ്യമന്ത്രിയുടെ കേരള യാത്രയിലൂടെ സിപിഎം ലക്ഷ്യമാക്കുന്നത്. എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​ത്.