തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനെ ഇനി 21കാരി ആര്യ രാജേന്ദ്രന് നയിക്കും. യുവ തലമുറയ്ക്ക് പ്രാധിനിധ്യം നൽകുക എന്ന ലക്ഷ്യത്തോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആണ് ആര്യയെ തെരഞ്ഞെടുത്തത്. മുടവൻമുകൾ കൗൺസിലറായ ആര്യക്ക് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ഇതോടെ സ്വന്തമാകും.
ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു ആദ്യം സൂചന. എന്നാൽ അപ്രതീക്ഷിതമായി ആര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ