അഞ്ച് ലക്ഷത്തോളം പേർ ഇതുവരെ ഉംറ നിർവഹിച്ചു

0
23

റിയാദ്: വിലക്ക് പിൻവലിച്ചതിനു ശേഷം അഞ്ച് ലക്ഷത്തോളം പേർ ഇതുവരെ ഉംറ നിർവഹിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബന്ദൻ അറിയിച്ചു.ഇതിൽ ആർക്കും തന്നെ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീർത്ഥാടകരുടെ ആരോഗ്യ, സുരക്ഷാ സൗകര്യങ്ങൾ
ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ കൈക്കൊണ്ടതായി അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ ഇതിൽ കഴിഞ്ഞ മാർച്ച് മുതൽ മുതൽ സൗദിയിൽ ഉംറ തീർത്ഥാടനം നിർത്തിവച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 22 മുതൽ ആണ് ഇത് പുനരാരംഭിച്ചത്. നാല് ഘട്ടങ്ങളിലായാണ് ഉംറ പുനസ്ഥാപിച്ചത്.