കുവൈത്തിൽ വാക്സിനേഷൻ്റെ ഒന്നാം ഘട്ട ക്യാമ്പെയിൻ ആരംഭിച്ചു

0
35

കുവൈത്ത് സിറ്റി: ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം കുവൈത്തിൽ ഒന്നാം ഘട്ട വികസിനേഷൻ ക്യാമ്പെയിന് ആരംഭിച്ചു. ആദ്യഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികൾ, 65 വയസ്സ് കഴിഞ്ഞവർ , സ്ഥിര അസുഖക്കാർ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തോളം പേരാണ്ഔ ദ്യോഗിക സൈറ്റിൽ  വാക്സിനേഷനായി രജിസ്റ്റർ ചെയ്തത്.  കഴിഞ്ഞ ആഴ്ചയായിരുന്നു 150,000 ഡോസ് വാക്സിൻ കുവൈത്തിൽ എത്തിയത്. അടുത്ത ബാച്ച് 2021 ആദ്യ പാദത്തിൽ എത്തും എന്ന് അധികൃതർ അറിയിച്ചു. 450000 ഡോസ് വാക്സിനാണ് വരുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊറോണ വൈറസിനെതിരായ ഫൈസർ / ബയോടെക് വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ്
ആരംഭിച്ചത്. . പ്രതിദിനം 10,000 പേർക്ക് വാക്സിനേഷൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്..
വാക്സിൻ സുരക്ഷിതവും അന്താരാഷ്ട്ര സംഘടനകൾ അംഗീകരിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബ പറഞ്ഞു.കാമ്പയിൻ മാസങ്ങളോളം നീണ്ടുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.