പത്തനംതിട്ട: ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെ നടുറോട്ടിൽ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ബീനയാണു പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 14-ാം തിയതി രണ്ട് ആൺമക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്കു പോയതാണു ബീന. പക്ഷെ ബന്ധു വീടിനു സമീപത്തെ റോഡിൽ ബീന മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തുനിന്ന കാമുകൻ രതീഷിന് ഒപ്പം ഇവർ കടന്നുകളയുകയാരിരുന്നു.
ചെന്നൈ, രാമേശ്വരം, തേനി, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചശേഷം തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രഹസ്യമായി കഴിയവേയാണ് ഇരുവരും പോലീസ് പിടിയിലായത്. സിം കാർഡ് മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം.
ബീനയുടെ ഭർത്താവ് മുന്‍പ് ഗൾഫിലായിരുന്നു. ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ചയാളാണു രതീഷ്. നിരവധി കേസുകളിൽ പ്രതിയുമാണ്.