നസാഹയ്ക്ക് ഈ വർഷം ലഭിച്ചത് 118 പരാതികൾ

0
18

കുവൈത്ത് സിറ്റി: കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി നസാഹയ്ക്ക് ഈ വർഷം ലഭിച്ചത് 118 പരാതികൾ . ‘സത്യസന്ധതയുടെ ജന്മദേശം ആകാം’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് നഹാസ് ഇക്കാര്യം വ്യക്തമാക്കിയത്.
2019/2020 കാലയളവിൽ ലഭിച്ച 118
പരാതികളിൽ 16 എണ്ണം പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതതായും 23 ജുഡീഷ്യൽ അറസ്റ്റുകളും 79 കേസുകൾ അന്തിമ തീർപ്പായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2019 ജനുവരി 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിൽ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ, ചുമതലകൾ, നേട്ടങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏജൻസിയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും റിപ്പോർട്ട് സമാരംഭിച്ചതെന്ന്
നസാഹയിലെ പ്രിവൻഷൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ, എൻജി. അബ്രാർ അൽ ഹമ്മദ് പത്രക്കുറിപ്പിൽ അറിയിച്ചു.