തൊഴിലാളിയുടെ മരണം; കുവൈത്തി സ്​ത്രീക്ക്​ വധശിക്ഷ

0
29

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ കുവൈത്ത് സ്വദേശിനിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കുറ്റകൃത്യം മറച്ചുവെച്ചതിന്​ ഇവരുടെ ഭർത്താവിന് നാലുവർഷത്തെ തടവും വിധിച്ചു .മരണം നടന്ന് ഒരു വർഷം കഴിഞ്ഞാണ് സുപ്രധാന വിധി. കേസിൽ ഫിലിപ്പൈൻ എംബസിക്ക്​ വേണ്ടി ഹാജരായ അഭിഭാഷകനും ഇരക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച കോടതിക്കും ഫിലിപ്പീന്‍ സ്ഥാനപതി മുഹമ്മദ് നൂര്‍ദിന്‍ പെന്‍ഡോസിന നന്ദി അറിയിച്ചു.
2019 ഡിസംബർ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗാർഹികത്തൊഴിലാളിയായിരുന്ന ജീന്‍ലിന്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പൈൻ യുവതിയെ ഗാർഹിക പീഡനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീർത്തും അവശയായ നിലയിലാണ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്​പോൺസർ​ ഇവരെ ആശുപത്രിയിലെത്തിച്ചത്​. തുടർന്ന് ഇവർ മരണപ്പെടുകയായിരുന്നുയുവതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്​റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പരിശോധനയിൽ ഇവർക്ക്​ മർദ്ദനമേറ്റതായി ക​ണ്ടെത്തിയതോടെയാണ്​ പൊലീസ്​ കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തത്
ഗാർഹികത്തൊഴിലാളിയുടെ മരണത്തെ തുടർന്ന് ജനുവരി മൂന്നിന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിർത്തിവെച്ചു. നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് റിക്രൂട്ട്മെൻറ്​ പുനരാരംഭിക്കുകയായിരുന്നു. ​.

​.