KIA ൽ പ്രത്യേക മാർഗ്ഗ നിർദ്ദേശവുമായി ഡിജിസിഎ

0
35

കുവൈത്ത് സിറ്റി: ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്ന കുവൈത്ത് ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ആയി ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഈ വരുന്ന ശനിയാഴ്ച പുലർച്ചെ നാല് മണി മുതൽ ആണ് ആണ് വിമാനത്താവളം വീണ്ടും പ്രവർത്തിച്ചു തുടങ്ങുക. അന്നേ ദിവസം മുതൽ വിമാനത്താവളത്തിൽ എത്തുന്ന ഓരോ യാത്രക്കാരും kiwaitmosafer.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതോടൊപ്പം എല്ലാ സ്വദേശികളും നിർബന്ധമായും ഇൻഷുറൻസ് എടുത്തിരിക്കണം. എല്ലാ യാത്രക്കാരും പിസിആർ ടെസ്റ്റ് റിസൾട്ട് കയ്യിൽ കരുതണം. കുവൈത്തിലേക്ക് വരുന്നവർക്കും ഡിജിസിഎ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ അവർ ശ്ലോണക് രജിസ്റ്റർ ചെയ്യണം. അതോടൊപ്പം യാത്രയ്ക്ക് 96 മണിക്കൂർ മുൻപെങ്കിലും ചെയ്ത പിസിആർ ടെസ്റ്റ് ഫലവും കയ്യിൽ കരുതണം. ഇവർക്ക് 14 ദിവസത്തെ നിർബന്ധ ക്വാറൻ്റെനും നിർദ്ദേശിച്ചിട്ടുണ്ട്.