സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മെയ് 4 മുതൽ ആരംഭിക്കും

0
36

​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ബോ​ർ​ഡ് പരീക്ഷകൾ മേയ് നാ​ല് മു​ത​ൽ ആ​രം​ഭി​ക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ആരംഭിക്കും.
ജൂ​ൺ 10 ന​കം പ​രീ​ക്ഷ​ക​ൾ പൂ​ർ​പൂർത്തിയാക്കി ജൂ​ലൈ 15 ന് ​ഫലപ്രഖ്യാപനം നടത്തുമെന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു.സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഡേ​റ്റ്ഷീ​റ്റ് ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 33 ശ​ത​മാ​നം ഇ​ന്‍റേ​ണ​ൽ ചോ​യി​സും 30 ശ​ത​മാ​നം സി​ല​ബ​സും കു​റ​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​പോ​ലെ എ​ഴു​ത്തു​പ​രീ​ക്ഷ​യാ​കും ന​ട​ക്കു​ക.

പ​രീ​ക്ഷ ഡേ​റ്റ്ഷീ​റ്റി​ൽ ഓ​രോ പ​രീ​ക്ഷ​യു​ടെ​യും തീ​യ​തി​യും സ​മ​യ​വും കൂ​ടാ​തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച നി​ർ​ദേ ശ​ങ്ങ​ളു​മു​ണ്ടാ​കും. പു​തു​ക്കി​യ സി​ല​ബ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ //cbseacad emic.n ic.in/revisedcurriculam എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.