ഓക്ക്ലൻഡ് : ദുരന്തങ്ങളും മഹാമാരിയും നിറഞ്ഞ 2020 ക്ക് വിട നൽകി ലോകം പുതുവർഷത്തിലേക്ക് .പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റു. പുതുവര്‍ഷം ആദ്യം വിരുന്നെത്തിയ ലോക നഗരങ്ങളിലൊന്നാണ് ഓക്ലൻഡ്. പുതുവത്സരാഘോഷങ്ങള്‍ കാണാന്‍ ഓക്ലന്‍ഡിലെയും വില്ലിംഗ്ടണിലെയും സ്കൈ ടവറില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
‘ഓക്ലൻഡ് ഹാര്‍ബര്‍ ബ്രിജിലെ സ്കൈ ടവറില്‍ കരിമരുന്ന് കലാപ്രകടനങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്.
ന്യൂസിലൻഡിൽ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതുവത്സരാഘോഷ പരിപാടികൾ പതിവുപോലെ നടക്കും.