കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശികളുടെ പാസ്പോർട്ട് കാലാവധി നീട്ടിനൽകാൻ
നാഷണാലിറ്റി ആൻഡ് ട്രാവൽസ് ഡോക്യുമെൻററി അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. 21 വയസ്സ് തികഞ്ഞ കുവൈത്ത് സ്വദേശികളുടെ പാസ്പോർട്ട് കാലാവധിയാണ് അഞ്ചു വർഷത്തിൽ നിന്ന് പത്തുവർഷമായി നീട്ടി നൽകുക. പാസ്പോർട്ട് കാലാവധി തീരാറായ വിദ്യാർത്ഥികളുടെ അവിടെ ആവശ്യം പരിഗണിച്ചാണിത്. പാസ്പോർട്ട് നീട്ടി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ രേഖകളുമായി ഗവർണറേറ്റ് കളിലെ നാഷണൽ സെൻററിലോ നാഷണൽ ട്രീ ആൻഡ് ട്രാവൽസ് ഡോക്യുമെൻററി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലോ നേരിട്ട് ചെയ്യണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.