കുവൈത്തിലെ പുതുവർഷ കണ്മണി

0
29

കുവൈത്ത് സിറ്റി: പുതുവർഷം പിറന്ന കൃത്യം ഒരു മിനിറ്റിനകം കുവൈത്തിലെ ആദ്യ പുതുവർഷ കണ്മണി പിറന്നു. ഫർവാനിയയിലെ ഹോസ്പിറ്റലാണ് പുതുവർഷത്തിലെ ആദ്യ പിറവിക്ക് സാക്ഷ്യം വഹിച്ചത് . കുവൈത്ത് സ്വദേശികളായ ദമ്പതികൾക്ക് ആ പെൺകുഞ്ഞിൻ്റെ അച്ഛനമ്മമാർ ആകാൻ ഭാഗ്യം ലഭിച്ചു. ഫർവാനിയ ഹോസ്പിറ്റലിലെ പ്രസവചികിത്സാ വിഭാഗം മേധാവി ഡോ. അമൽ ഖാദർ ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പുതുവത്സര രാവിലെ രണ്ടാം പിറവി അൽ അദാൻ ആശുപത്രിയിൽ ആയിരുന്നു. അർദ്ധരാത്രി 1.04 ഓടെ രണ്ടാമതായി ഒരു ആൺകുഞ്ഞ് പിറന്നു.