സാമ്പത്തിക തർക്കത്തെ തുടർന്ന് പ്രവാസി സ്പോൺസറെ കുത്തിക്കൊന്നു

0
47

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താൻ ഇൽ ഈജിപ്ത് സ്വദേശി സ്പോൺസറെ കുത്തിക്കൊന്നു. കൊലപാതക ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ 51 വയസ്സുകാരനായ പ്രതിയെ പോലീസ് പിന്നീട്അറസ്റ്റ് ചെയ്തു.
. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇര രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു,ആഴത്തിലുള്ള ഏഴ് മുറിവുകളാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തിന് പ്രതിയെ സംബന്ധിച്ചുള്ള സൂചനകൾ ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആണ് വ്യവസായ മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. പണസംബന്ധമായ തർക്കമാണ് ആണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്ന് ഇയാൾ അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തി.