കുവൈത്ത് സിറ്റി: കുവൈത്തിൽ സബാഹിയ പ്രദേശത്ത് കിംഗ് ഫഹദ് റോഡിന് എതിർവശത്തായി യുവതിയെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചതുപ്പ് നിലം പോലുള്ള പ്രദേശത്ത് മരത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനറൽ ഫയർബ്രിഗേഡ് വിഭാഗത്തിന് മൃതദേഹം പുറത്തെത്തിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. കുഴൽ അന്വേഷണങ്ങൾക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.