അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. 52 വയസ്സായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 8.10 ഓടെ ആയിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങിവീണതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം കരുനാഗപ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹം കോവിഡ് ബാധിതൻ ആയിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പുറത്തുവരുന്ന വിവരം.
വലയിൽ വീണ കിളികൾ,അനാഥൻ,പ്രണയകാലം
ഒരു മഴ പെയ്തെങ്കിൽ,കണ്ണീർക്കനലുകൾ ഇനി കവിതകളിലൂടെയാണ് അദ്ദേഹം മലയാളി മനസ്സുകളിൽ ഇടം നേടിയത്.
ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു എന്നു തുടങ്ങുന്ന ഗാനം അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ നേടിക്കൊടുത്ത സ്വീകാര്യത ചെറുതല്ല. എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനവും അദ്ദേനത്തെ പ്രശസ്തിയിലേക്കുയർത്തി.