KIA യിൽ വരുന്ന എല്ലാ യാത്രക്കാർക്കും സർക്കാർ ചെലവിൽ പിസിആർ ടെസ്റ്റ് നടത്തും

0
33

കുവൈത്ത് സിറ്റി: ജീനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ തടയുന്നതിനുള്ള മെഡിക്കൽ പ്രോട്ടോക്കോളുകളുടെ ഭാഗമായി രാജ്യത്തേക്ക് വരുന്ന എല്ലാവരെയും നിർബന്ധിത പിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. സ്വദേശികൾക്കും പ്രവാസികൾക്കും ഉൾപ്പെടെ സൗജന്യമായി നടക്കുന്ന ടെസ്റ്റ്കളുടെ ചിലവ് ആഭ്യന്തരമന്ത്രാലയമാണ് വഹിക്കുന്നത്.
കോട്ട റിപ്ലേ സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. നേരത്തെ ഓരോ ഫ്ലൈറ്റിലും വരുന്നവരിൽ 10% പേരെ മാത്രമാകരുന്നു വിമാനത്താവളങ്ങളിൽ പരിശോധിച്ചിരുന്നത്. പക്ഷേ ഇനിമുതൽ രാജ്യത്ത് വരുന്ന ഓരോ വിമാനത്തിലെയും എല്ലാ യാത്രക്കാരെയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം രാജ്യത്തേക്ക് വരുന്ന ഓരോ യാത്രക്കാരും പിസിആർ പരിശോധനാഫലം നിർബന്ധമായും കയ്യിൽ കരുതണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.