അഞ്ചുപേർ ചേർന്ന് ബദൗൻ വംശജനെ കുത്തിക്കൊന്നു

0
22

കുവൈത്ത് സിറ്റി:ബദൗൻ വംശജൻ കുവൈത്തിൽ കുത്തേറ്റുമരിച്ചു. ഇയാളെ മുറിവുകളോടെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആഴത്തിലുള്ള നാല് മുറിവുകളാണ് 33 വയസുകാരനായ ഇരയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇരയും കേസിലെ പ്രധാന പ്രതിയായ ദിവാനിയ ഉടമയും തമ്മിൽ നേരത്തെ നിലനിന്നിരുന്ന തർക്കം ആണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് നിഗമനം. പ്രധാനപ്രതിയുടെ ദിവാനിയയിലേക്ക് ഇരയെ എത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം, അതേസമയം മറ്റു 4 പേരും അവിടെ ഉണ്ടായിരുന്നതായാണ് അന്വേഷണസംഘം നൽകുന്ന വിവരം. .
ആക്രമിക്കപ്പെട്ട ബദൗൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ കാറുമായി കൂട്ടിയിടിക്കുകയും തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മനപ്പൂർവമായ നരഹത്യയ്ക്ക് കേസ് ഫയൽ ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു. ദിവാനിയ ഉടമയും മറ്റു 4 പേരും പോലീസ് കസ്റ്റഡിയിലാണ്